ന്യൂഡല്‍ഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്കി. രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കൂടുതല്‍ സമയം ആവശ്യപ്പെട്ട് കഴിഞ്ഞ മാസവും സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു.
രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. 6-11-2020 വെള്ളിയാഴ്ച ലാവ്ലിന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ കത്തയച്ചത് . ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

