യുജിസി സ്‌കീമിലുളള പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ ആനുകൂല്ല്യങ്ങള്‍ പരിഷ്‌ക്കരിക്കും

തിരുവനന്തപുരം: യുജിസി സ്‌കീമിലുളള പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ ആനുകൂല്ല്യങ്ങള്‍ പരിഷ്‌ക്കരിക്കും . വിരമിച്ച കോളേജദ്ധ്യാപകര്‍ക്ക് യുജിസി നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും പരിഷ്‌ക്കാരത്തിന്‍റെ സാമ്പത്തീകാനുകൂല്ല്യങ്ങള്‍ ഈ മാസം മുതല്‍ നല്‍കും. സര്‍ക്കാര്‍ , എയ്ഡഡ്, ആയൂര്‍വേദ മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് ഏഴാം യുജിസി സ്‌കീമനുസരിച്ചുളള പരിഷ്‌ക്കരണം അനുവദിക്കും.

തിരുവനന്തപുരം പാങ്ങാപ്പാറയിലെ സി.എച്ച് മുഹമ്മദ്‌കോയ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ചിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2016 ജനുവരി 1 ലെ ശമ്പള പരിഷ്‌ക്കരണ ഉത്തരവ് ബാധകമാക്കും. ഡൈപ്പെക്കിലെ ജീവനക്കാര്‍ക്കും,ഭാരത് ഭവനില്‍ പാര്‍ട്ടടൈം സ്വീപ്പര്‍ ഒഴികെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലുളളവര്‍ക്കും പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്ല്യം അനുവദിക്കും. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് അംഗീകാരം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →