കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന 120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തിരൂര്‍ സ്വദേശി പ്രദീപ്കുമര്‍ (42) ആണ് അറസ്റ്റിലായത്. പന്തീരങ്കാവ് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്.
ആന്ധ്ര പ്രദേശിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്നു. കഞ്ചാവ് നിരവധി തവണ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് നിരീക്ഷണം ശക്തമായതിനെ തുടര്‍ന്ന രഹസ്യ കേന്ദ്രത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റായ്ഘട്ടിലെ രഹസ്യ കേന്ദ്രത്തെക്കുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക സ്‌പെഷല്‍ഫോഴ്‌സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി.
കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക സ്‌പെഷല്‍ഫോഴ്‌സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി.
പോലീസിന് രഹസ്യ വിവരത്തെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുളള ലോറികളിലെ ചരക്ക് നീക്കം നിരീക്ഷിക്കാന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുജിത്ത് ദാസ് നര്‍ക്കോട്ടിക്ക് സെല്‍ എസിപി സുനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്‌നാട് അതിര്‍ത്തി കടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പോലീസിന് സംശയത്തിനിടയാക്കിയത്. ഡ്രൈവറുൂടെ ക്യാബിനില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടത്. പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫ്, എസ്‌ഐമാരായ രഞ്ജിത്ത് .അബ്ദുള്‍മുനീര്‍, എസ്.സിപി.ഒ ശ്രീജിത്ത്, പ്രബീഷ് ,ഡ്രൈവര്‍ സിപിഒ ജിതിന്‍ സിപിഒ അനീഷ് ,രഞ്ജിത്ത് ഡന്‍സാഫ് അംഗങ്ങളായ എഎസ്‌ഐ എം മുഹമ്മദ്ഷാഫി, സീനിയര്‍ സിപിഒ അഖിലേഷ് കെ, ജോമോന്‍ കെഎ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ എം സജി, സിപിഒമാരായ പി.ശ്രീജിത്, പിടി ഷഹീര്‍, എ.വി സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.

