17 കാരിയെ കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: ബന്ധുവായ 17 കാരിയെ കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച ദമ്പതികള്‍ പോലീസ് പിടിയില്‍. റിക്ഷാ തൊഴിലാളിയായ വക്കീല്‍ പോഡറും(51) ഭാര്യയുമാണ് അറസ്റ്റിലായത്. പീഡനശ്രമം പുറത്ത് പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഭാര്യ ഭിക്ഷാടകയാണ്. ഡല്‍ഹി നന്ദഗിരിയിലാണ് സംഭവം.ഇവരുടെ സഹോദരിപുത്രിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ഒരുമാസം മുമ്പായിരുന്നു പെണ്‍കുട്ടിക്കുനേരെയുളള ബലാത്സംഗ ശ്രമം. പെണ്‍കുട്ടി ഇത് തടയുകയും പോഡറിന്‍റെ ഭാര്യയെ വിവരമറിയിക്കുകയും ചെയ്തു. ഇ തോടെ ഭാര്യയുമായി ഇയാള്‍ വഴക്കാരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ കൊന്നുകളയാന്‍ ഇവര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പഠനത്തിനായാണ് പെണ്‍കുട്ടി ഇവരോടൊപ്പം ഡല്‍ഹിയിലെത്തിയത് . ബലാത്സംഗ ശ്രമം നടത്തിയെേതാ പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും പഠനം തുടരാനാണ് പെണ്‍കുട്ടി തീരുമാനിച്ചത്. അതേതുര്‍ന്ന് കുട്ടിയെ കൊന്നുകളയാന്‍ തീരുമാനിക്കുകയായിരുന്നു. 2020ഒക്ടോര്‍ 23 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ ഇരുമ്പ് വടികൊണ്ട്‌ തലക്കടിച്ച് പോഡര്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ഭാര്യ പുറത്ത് കാവല്‍ നിന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. അടിയേറ്റ പെണ്‍കുട്ടിയുടെ തലപൊട്ടി രക്തം ഒഴുകാന്‍ തുടങ്ങിയപ്പോള്‍ പുതപ്പെടുത്ത് തല പൊതിഞ്ഞുവെങ്കിലും കുട്ടി മരിച്ചു. മൃതദേഹം പെട്ടിയിലാക്കി വീട്ടില്‍ തന്നെ സൂക്ഷിച്ചു.

ഒക്ടോബര്‍ 23 ന് ഭിക്ഷാടനത്തിനായി ഇവര്‍ വീട്ടില്‍ നിന്ന് പോകുമ്പോള്‍ പെണ്‍കുട്ടി വീട്ടിലണ്ടായിരുന്നെന്നും എന്നാല്‍ ഉച്ചക്ക് 12.30 യോടെ തിരികെയെത്തിയപ്പോള്‍ കാണാനില്ലെന്നുമായിരുന്നു പോഡറിന്‍റെ ഭാര്യയുടെ മൊഴി. കുട്ടിയെ ഗാസിയാബാദിലെ അനാഥാലയത്തിലാക്കിയെന്ന് പോഡര്‍ പറഞ്ഞതായും ഇവര്‍ മൊഴി നല്‍കി.എന്നാല്‍ പെണ്‍കുട്ടിയെ കാണാതായ അന്നുതന്നെ പോഡര്‍ നാടുവിട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ആ ദിശയിലേക്ക് തിരിക്കുകയായയിരുന്നു.

അനാഥാലായം കേന്ദ്രികരിച്ച നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചീഞ്ഞളിഞ്ഞ മൃതദേഹം വീട്ടിലെ പെട്ടിയില്‍ നിന്ന കണ്ടെടുക്കുന്നത്. ബീഹാരില്‍ നിന്നാണ് പോഡറിനെ അറസ്റ്റ് ചെയ്തത് .ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →