ഇഡി പരിധി ലംഘിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ ആഗ്രഹിക്കുന്ന വഴിയിലാണ് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതെന്നും ആദ്യം ശരിയായ ദിശയില്‍ നീങ്ങിയ അന്വേഷണത്തില്‍ പിന്നീടുണ്ടായ ഇടപെടലുകള്‍ സംശയമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്‍റ് അവരുടെ അന്വേഷണ പരിധി ലംഘിക്കുകയാണ് . കളളപ്പണം വെളുപ്പിക്കല്‍ ഇഡിക്കന്വേഷിക്കാം അതിലപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് നടന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ശകതമായ നിലപാടെടുത്തു. കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം ന്യായമായ വഴികളിലൂടെ നീങ്ങുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുണ്ടായിരുന്നത്.

തുടക്കത്തില്‍ ശരിയായ ദിശയിലായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ പിന്നീടുണ്ടായ ചില ഇടപെടലുകള്‍ സംശയം ഉണ്ടാക്കി അന്വേഷണം സ്വകാര്യമായി നടത്തേണ്ടകാര്യമാണ് എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് അന്വേഷണം നീങ്ങുന്നത്. ഏജന്‍സിക്ക് പുറത്തുളള വ്യക്തികള്‍ അന്വേഷണം എങ്ങനെ നീങ്ങുന്നുവെന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. . അതനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു. മൊഴികളുടെ ഭാഗങ്ങള്‍ ചിലരുടെ നീക്കങ്ങള്‍ക്കനുസരിച്ച ചോരുന്നു.

അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാമാന്യ രീതിപോലും ഉണ്ടാകുന്നില്ലെന്ന ഗൗരവമായ പ്രശ്‌നം ഉയര്‍ന്നുവരികയാണ് ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ചും തെളുവുകളുടെ അടിസ്ഥാനത്തിലും നിഗമനത്തിലെത്തേണ്ട ഏജന്‍സികള്‍ അതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ എവിടെ നീതിയെന്ന ചോദ്യം ഉയരുന്നു. സത്യാവസ്ഥ കണ്ടെത്താനുളള അന്വേഷണം മുന്‍വിധിയുടെ അടിസ്ഥാനത്തിലുളളതാവരുത്.

തുറന്നമനസോടെ അന്വേഷണം നടത്തണം വ്യക്തി, വിഭാഗം എന്നിവയെ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്നുളള ലക്ഷ്യത്തോടെയുളള പ്രവര്‍ത്തനത്തെ അന്വേഷണം എന്ന പറയാനാവില്ല. എന്തൊക്കെ സംഭവിച്ചാലും കെഫോണ്‍ പദ്ധതി നടപ്പിലാക്കും.ന്യായമായ അന്വേഷണത്തിനെതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →