ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി

കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവരെ നവംബര്‍ 3 മുതല്‍ 6 വരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി നല്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച ഈ മൂന്ന് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ഇഡി നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. രാവിലെ പത്തുമുതല്‍ വൈകീട്ട്‌ നാലുവരെ പ്രതികളെ ചോദ്യം ചെയ്യാം രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌യുമ്പോള്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

നയതന്ത്ര ചാനല്‍വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസ് പുറത്തുവന്നതോടെ വിദേശത്തേക്ക് കടന്ന പ്രതികളേക്കുരിച്ചുളള വിവരങ്ങള്‍ ലഭിച്ചതായി എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. യു.എ.ഇ യില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന അറസ്റ്റിലായ പത്താംപ്രതി റബിന്‍സ് കെ ഹമീദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം എന്‍.ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇത് വ്യക്തമാക്കിയത്. റബിന്‍സിനെ നവംബര്‍ 5 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു.

Share
അഭിപ്രായം എഴുതാം