മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചു; നടിയെ വകവരുത്തുമെന്ന് ഭാമയോട് പറഞ്ഞു; ഇരയ്ക്ക് അനുകൂലമായ മൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ

കൊച്ചി: മഞ്ജു വാ​ര്യ​രു​ടെ​യും ആക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ പരാമർശം. വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി 2020 നവംബർ 6 ന് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തു​വ​രെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈക്കോടതി ത​ട​ഞ്ഞിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് മ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ത​ന്നെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍ നേരത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഈ ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി ത​യാ​റാ​യി​ല്ല എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേ​സി​നെ സ്വാ​ധീ​നി​ക്കാ​നു​ള്ള പ്ര​തി​യു​ടെ ശ്ര​മ​ത്തെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞി​ട്ടും വിചാരണ കോടതി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിൽ നടി ഭാമയോട് ത​ന്നെ വ​ക​വ​രു​ത്തു​മെ​ന്ന് ദി​ലീ​പ് ​പ​റ​ഞ്ഞ​താ​യി വ്യക്തമാക്കിയിരുന്നു. ഇ​ക്കാ​ര്യ​വും വിചാരണ കോടതി രേ​ഖ​പ്പെ​ടു​ത്തിയിട്ടില്ല. അതിനാൽ വി​ചാ​ര​ണ​ക്കോ​ട​തി പ്രതിയ്ക്കൊപ്പമാണെന്നും കേസ് മാ​റ്റ​ണ​മെന്നും സർക്കാർ വ്യക്തമാക്കി. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും വിചാരണക്കോടതിയിൽ നിന്നും കേസ് മാറ്റണമെന്ന് അപേക്ഷ നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →