ഹണിട്രാപ്പിലൂടെ വ്യാപാരികളിൽ നിന്നും പണം തട്ടുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങളെ കൊള്ളയടിച്ചിരുന്ന വരാണ് ഇവർ

കോട്ടയം: ചിങ്ങവനത്ത് ഹണിട്രാപ്പിലൂടെ സ്വർണ വ്യാപാരിയിൽ നിന്ന് പണം തട്ടിയ കേസിൽ നാല് പേർ കൂടി പിടിയിലായി. 2- 11- 2020 തിങ്കളാഴ്ചയാണ് കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ള നൗഷാദ് 41), നൗഷാദിന്റെ ഭാര്യ കാസർകോട് തൃക്കരിപ്പൂർ ഇളമ്പച്ചി പുത്തൻപുരയ്ക്കൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ സുമ (30), കാസർകോട് പടന്ന ഉദിനൂർ അൻസാർ (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബർ ആദ്യവാരമാണ് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി ഹണിട്രാപ്പില്‍ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ കേസെടുക്കുന്നത്. പരാതിയിൽ പറയുന്ന സ്ത്രീയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. കുറ്റാരോപിതയായ സ്ത്രീയും അവരുടെ ഭർത്താവും അടങ്ങുന്ന നാലംഗ സംഘത്തെയാണ് 2-11- 2020 തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കുകയായിരുന്നു ഈ പ്രതികളുടെ പ്രധാന പണി. കോവിഡ് കാലത്ത് ഇതിന് തടസ്സം നേരിട്ടതോടെ കോട്ടയത്തെ ഗുണ്ടാ സംഘവുമായി ചേർന്നാണ് ഹണി ട്രാപ്പിന് പദ്ധതി ഒരുക്കുന്നത്.

Read more …ഹണിട്രാപ്പ് ഒരുക്കിയ സ്ത്രീയെ കണ്ടെത്താനായില്ല

മയ്യിൽ നൗഷാദ് തൻറെ ഭാര്യയേയും, ഭാര്യയുടെ കൂട്ടുകാരിയേയും ഉപയോഗിച്ചാണ് ഈ വ്യവസായികളെ കുടുക്കുന്നത്. പരാതി നൽകിയ ചിങ്ങവനം സ്വദേശി സ്വർണവ്യാപാരിയെ കൂടാതെ മറ്റു സ്വർണവ്യാപാരികളേയും രാഷ്ട്രീയക്കാരെയും കുടുക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. കാസർകോട് സ്വദേശിയായ ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →