റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളുരുവിൽ വഴിയാത്രക്കാരുടെ മേൽ കാർ പാഞ്ഞുകയറി. 9 വയസുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിയുടെയും സ്ത്രീയുടെയും നില ഗുരുതരം. അപകടത്തിനിടയാക്കിയത് കേരള രജിസ്ട്രേഷനുള്ള കാർ

November 2, 2020 - 11:51 pm

മംഗളുരു: മംഗളുരു ഡാർബെ ബൈപാസിൽ വഴിയാത്രക്കാരുടെ മേൽ കാർ പാഞ്ഞു കയറി 9 വയസ്സുകാരനായ കുട്ടി മരിച്ചു. മറ്റൊരു കുട്ടിയ്ക്കും സ്ത്രീയ്ക്കും ഗുരുതരമായ പരിക്കേറ്റു. തിങ്കളാഴ്ച(02/11/20) പകലാണ് അപകടം നടന്നത്.

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ ശേഷം മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
മംഗളുരുവിൽ നിന്ന് സുള്ളിയയിലേക്ക് പോകുകയായിരുന്ന കെ എൽ 14 ആർ5717 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളുരുവിലെ ആശുപത്രിയിലും പരിക്കേറ്റ സ്ത്രീയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *