കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുസ്ലീം ലീഗ് സീറ്റ് നല്‍കില്ലെന്ന് പി .കെ. കുഞ്ഞാലിക്കുട്ടി. ഒറ്റക്കെട്ടായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംവരണ സമുദായങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയാണ്. സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംഘടനകള്‍ക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലീം ലീഗ് ഉണ്ടാകും. വര്‍ഗീയതയല്ല സാമൂഹ്യനീതിയാണ് ഇത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഴിമതിയില്‍പ്പെട്ട് ആടി ഉലഞ്ഞ് നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംവരണ സമുദായങ്ങളുടെ സംയുക്ത യോഗത്തിലും മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

