നവവരൻ കഷണ്ടിയാണെന്ന് മനസിലാക്കിയത് വിവാഹശേഷം, വിശ്വാസ വഞ്ചനയ്ക്ക് വധു പരാതി നൽകി

മുംബൈ: നവവരൻ കഷണ്ടിയാണെന്നറിഞ്ഞതോടെ വധു നേരെ പോലീസ് സ്റ്റേഷനിലേക്ക് . കഷണ്ടിയാണെന്ന് മറച്ചു വെച്ച്‌ വിവാഹം കഴിച്ച യുവാവിനെതിരെ പരാതി നല്‍കി . മുൻകൂർ ജാമ്യം എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ വരൻ. മുംബൈയിലെ മീര റോഡില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് ഭാര്യ പരാതി നൽകിയത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയ 27കാരിയെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന 29കാരനാണ് വിവാഹം കഴിച്ചത്. 2020 സെപ്തംബറിലായിരുന്നു വിവാഹം. ഭര്‍ത്താവിന് തലയില്‍ മുടിയില്ലെന്ന കാര്യം യുവതി അറിയുന്നത് വിവാഹ ശേഷമാണ്. വിഗ്ഗ് ധരിക്കുന്ന കാര്യം വരൻ മറച്ചു വെക്കുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഷണ്ടി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹം കഴിക്കാൻ തയാറാവില്ലായിരുന്നു എന്ന് യുവതി വ്യക്തമാക്കി. വിശ്വാസ വഞ്ചനയ്ക്ക് ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത പോലീസ് നവവരനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →