പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബിജോയ് ഷില്ലാണ് (34) മരിച്ചത്. മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് സംഭവം. രാഷ്ട്രീയ ഗുണ്ടകൾ ബിജോയ് ഷില്ലിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

1-11-2020 ഞായറാഴ്ച നാട്ടുകാരാണ് രാവിലെ ഷില്ലിന്റെ മൃതദേഹം ശ്മശാനത്തിന് സമീപമുള്ള മാന്തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പൊലീസ് എത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഇതുവരെ കുടുംബം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം