ത്രിപുരയിൽ 90 വയസ്സുകാരിയായ വയോധികയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; പാതി ജീവൻ ബാക്കി വച്ച് അവർ തന്നെ ഉപേക്ഷിച്ചുവെന്ന് വൃദ്ധയുടെ മൊഴി

അഗർത്തല: നോർത്ത് ത്രിപുരയിലെ കാഞ്ചൻപൂരിലെ വീട്ടിൽ വച്ച് 90 വയസ്സുകാരിയായ വയോധികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഒക്ടോബർ 24 നാണ് സംഭവം നടന്നത് . ഗുരുതരാവസ്ഥയിലായ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒക്ടോബർ 24 ന് സംഭവം നടന്നുവെങ്കിലും ഒക്ടോബർ 29 നാണ് സ്ത്രീയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അതേ ഗ്രാമത്തിലെ 35 കാരനായ ബരഹൽദി, അഞ്ജൻ നാമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെയാണ് ഒക്ടോബർ 24 ന് അർദ്ധരാത്രി അതിക്രമിച്ച് കയറി ഇവർ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് വൃദ്ധ അയൽക്കാരോടും ബന്ധുക്കളോടും കാര്യം പറഞ്ഞത്. പാതി ജീവൻ ബാക്കി വച്ച ശേഷം അവർ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വയോധിക പൊലീസിനു മൊഴി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →