പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക് 3 വർഷം തടവ്

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ മധ്യവയസ്കന് മൂന്നു വര്‍ഷം തടവ്.

തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനാണ് (52) പ്രതി. കല്‍പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാറാണ് ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്​പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി. കല്‍പറ്റ ഡിവൈ.എസ്​.പി ആയിരുന്ന മുഹമ്മദ് ഷാഫിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →