കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായതിൽ മനംനൊന്ത് സ്വയം തീ കൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു.
ശരീരമാസകലം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരിയാണ് മരണപ്പെട്ടത്.
23 ഒക്ടോബർ 2020 നാണ് കട്ടപ്പനയ്ക്ക് സമീപം നരിയാംപാറയില്‍ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തലേ ദിവസം രാത്രി അയൽവാസിയായ യുവാവ് പീഡിപ്പിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം.
40 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി 31-10 -2020 ശനിയാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു
പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ മനുവിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. പ്ലസ്സ് വണ്ണിന് പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെ പ്രണയം നടിച്ച് സമീപവാസി കൂടിയായ മനു പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി.
ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടിയുടെ
ആത്മഹത്യ ശ്രമത്തെ തുടർന്ന്
ആദ്യം ഒളിവില്‍ പോയ മനു പിന്നീട് പോലീസില്‍ കീഴടങ്ങിയിരുന്നു.

