ബംഗാളിൽ 15 കാരൻ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ, മാതാപിതാക്കൾ ബി ജെ പി അനുഭാവികളായതിനാൽ പൊലീസ് കുട്ടിയെ മർദിച്ചതായി ബി ജെ പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (29/10/20) രാത്രിയാണ് സംഭവം.

അയൽവാസിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത 15 കാരനെ രാത്രി പൊലീസ് സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ പോലീസ് സ്റ്റേഷനിൽ വെച്ച് കുട്ടിയെ ഭീകരമായി മർദിച്ചതായി കുടുംബം ആരോപിച്ചു. പ്രകോപിതരായ ഗ്രാമീണർ വെള്ളിയാഴ്ച (30/10/20) രാവിലെ പൊലീസുമായി ഏറ്റുമുട്ടി. കത്തിച്ച ടയറുകൾ റോഡിൽ സ്ഥാപിച്ച് ദേശീയപാത തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവരാൻ പോലീസ് ലാത്തി ചാർജും നടത്തി.

മാതാപിതാക്കൾ ബിജെപി അനുഭാവികളായതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് ആരോപിച്ച് ബിജെപി ശനിയാഴ്ച (31/10/20) മല്ലാർപൂരിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →