നിങ്ങൾക്ക് ചോദിക്കാനുണ്ട്. എനിക്ക് പറയാനുണ്ട്. സമയം കഴിഞ്ഞു – പിണറായി വിജയൻ

തിരുവനന്തപുരം : ‘നിങ്ങൾക്ക് ചോദിക്കാനുണ്ട്, എനിക്ക് പറയാനുണ്ട്. സമയം കഴിഞ്ഞു.’ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനോട് പ്രതികരിക്കാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു പോയി. 29 – 10 -2020 വൈകിട്ട് 6 മണിക്ക് പതിവുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ എത്തി. കോവിഡിന്റെ ഇന്നത്തെ കണക്കുകൾ വിശദീകരിച്ചു. ദീർഘനേര പ്രസംഗത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി.

മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനേയും കോടിയേരി ബാലകൃഷ്ണണനേയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കേട്ട് മറുപടി പറഞ്ഞതിനുശേഷം മറ്റു വിഷയങ്ങളിൽ കടക്കാം എന്നായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

ഇതിനുശേഷം ശിവശങ്കരന്റെ കേസുമായി സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് ചോദിക്കേണ്ട എല്ലാ ചോദ്യങ്ങളും കേട്ടശേഷം മുൻകൂട്ടി എഴുതി തയ്യാറാക്കിയ ദീർഘമായ മറുപടി വായിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇതിനു ശേഷം ബിനീഷ് കോടിയേരിയുടെ അറസ്റ്റിനോട് പ്രതികരിക്കാതെ ‘നിങ്ങൾക്ക് ചോദിക്കാനുണ്ട്, എനിക്ക് പറയാനുമുണ്ട്. സമയം കഴിഞ്ഞു പോയി. അതുകൊണ്ട് ഇന്നിനി ഇവിടെ അവസാനിപ്പിക്കുകയാണ്’ എന്ന് പറഞ്ഞ മുഖ്യമന്ത്രി എഴുന്നേറ്റ് പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →