കണ്ണൂര്‍ പോലിസ് ഡോഗ് സ്‌ക്വാഡിലേക്ക് രണ്ട് വിദേശികള്‍ കൂടി

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് ഡോഗ് സ്‌ക്വാഡിലേക്ക് വിദേശികളായ രണ്ട് അംഗങ്ങള്‍ കൂടി. ബെല്‍ജിയം ഇംഗ്ലണ്ട് രാജ്യങ്ങളിലെ ബ്രീഡീല്‍ പെട്ട രണ്ട് നായക്കളാണ് പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെത്തിയത്. ബെല്‍ജിയം മെലോനോവിസ് ബ്രീഡില്‍പ്പെട്ട ഒരുവയസുളള ആണ്‍നായ് ഹണ്ടര്‍, ഇംഗ്ലണ്ടിലെ ബിഗിള്‍ ബ്രീഡില്‍പ്പെട്ട ഒരുവയസുളള പെണ്‍നായ് ലൗലി എന്നിവയാണ് കണ്ണൂര്‍ പോലീസിന് ലഭിച്ചത്.

തൃശൂര്‍ പോലീസ് അക്കാദമിയില്‍ വിദഗ്ധ പരിശീലനം കഴിഞ്ഞ അഞ്ച് നായക്കളില്‍ രണ്ടെണ്ണമാണ് കണ്ണൂര്‍ ജില്ലക്ക് ലഭിച്ചത്. കൊലപാതകം, കളവ്, മോഷണം, മാന്‍ മിസിംംഗ്, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന ട്രാക്കര്‍ വിഭാഗത്തിലാണ് ഹണ്ടര്‍ പരിശീലനം പൂര്‍ത്തിയാക്കി യിരിക്കുന്നത്.

ബോംബ് സ്‌ക്വാഡിന്‍റെ പരിശോധനയുമായി ബന്ധപ്പെട്ടുളള മേഖലകളിലാണ് ലൗലിക്ക് പരിശീലനം ലഭിച്ചിട്ടുളളത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ് ബാബു, കെ.വി.നികേഷ്, എന്നിവരാണ് ലൗലിയുടെ പരിശീലകര്‍. ശ്യംമോഹന്‍, പിഎം ജിജേഷ് എന്നിവര്‍ ഹണ്ടറിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വിഐപി സന്ദര്‍ശന സമയങ്ങളിലും ,വിമാനത്താവളം , റെയില്‍വേ സ്റ്റേഷന്‍, എന്നിവിടങ്ങളിലും ലൗലിയുടെ സേവനം ലഭിക്കുമെന്ന് പോലീസ് സ്‌ക്വാഡ് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →