തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ വായനയിലാണെന്ന് ജയിൽ അധികൃതർ. ജയില്‍ ഉദ്യോഗസ്ഥരോട് അനുസരണയോടെയാണ് പെരുമാറ്റം. മറ്റു തടവുകാരോടും ചങ്ങാത്തത്തിന് മുതിരാതെ ഏറിയ സമയവും വായനയ്ക്കായി മാറ്റിവെക്കുകയാണ് സ്വപ്ന.
ഇംഗ്ലീഷ് സാഹിത്യമാണ് വായിക്കുന്നതിലേറെയും. ജയില്‍ ലൈബ്രറിയില്‍ നിന്ന് ആവശ്യത്തിന് പുസ്തകങ്ങള്‍ വാങ്ങും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍
കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന കഴിയുന്നത്.

