പുല്‍വാമ ആക്രമണം ഇമ്രാന്‍ ഖാന്റെ ഭരണനേട്ടമെന്ന് പാക് മന്ത്രി, പ്രസംഗം പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിൽ

ന്യൂഡെൽഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വലിയ ഭരണ നേട്ടമാണെന്നന്ന് പാക്കിസ്ഥാൻ മന്ത്രി. പാക്കിസ്ഥാൻ്റെ ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രസ്താവന നടത്തിയത്.

‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ അകത്ത് കയറി അടിച്ചു. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, ഫവാദ് ചൗധരി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞു.

എന്നാല്‍ ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കയറി ആക്രമിച്ചെന്നാണ് താൻ പറഞ്ഞതെന്നും വിശദീകരിച്ചു.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച്, പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.

പുൽവാമ ഭീകരാക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നായിരുന്നു ഇതുവരെ പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. പുൽവാമയിലെ ആക്രമണത്തിൽ പാക്കിസ്ഥാൻ നടുക്കവും വ്യസനവും രേഖപ്പെടുത്തിയിരുന്നു.

2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →