മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം.

ശിവശങ്കറിന്റെ ഇടപെടലുകളിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും കേന്ദ്രപോളി‌റ്റ്‌ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള‌ള പ്രതികരിച്ചു.

മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യം പുതിയതല്ല. കഴിഞ്ഞ 120 ദിവസമായി ആവർത്തിക്കുന്നതാണ്. അന്വേഷണം തന്റെ ഓഫീസിൽ തന്നെ നടക്കട്ടെ എന്നാണ് മുഖ്യമന്ത്രി തുടക്കം മുതൽ പറഞ്ഞത്. ഉപ്പ് തിന്നവന്‍ വെള‌ളം കുടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്ന് സി.പി.എം. കേന്ദ്രകമ്മി‌റ്റി അംഗം എം. വി ഗോവിന്ദന്‍ മാസ്‌റ്റര്‍ വ്യക്തമാക്കി. ശിവശങ്കറിന്റെ മൊഴിയില്‍ സിപിഎമ്മിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →