നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; ഒരാഴ്ചയ്ക്കുള്ളിൽ 12 കേസ്

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 950 ഗ്രാം സ്വര്‍ണ്ണവുമായി എത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് 29/10/20 വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാൾ എത്തിയത്. ഡോര്‍ ലോക്കറില്‍ ഉരുക്കി വെച്ച നിലയിലായിരുന്നു സ്വര്‍ണം.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു. ദുബായ്‌യില്‍ നിന്നും വന്ന 5 പേരില്‍ നിന്നായി നാലര കിലോ സ്വര്‍ണ്ണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരില്‍ ഒരാള്‍ ഗ്രൈന്‍ഡറിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. മറ്റുള്ളവര്‍ മിശ്രിതമാക്കിയാണ് സ്വര്‍ണ്ണം കൊണ്ടു വന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 12 പേരെയാണ് സ്വർണക്കളളക്കടത്തിൽ ഇവിടെ അറസ്റ്റു ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →