ശിവശങ്കറിന് ആയുർവേദ ചികിത്സ; ചോദ്യം ചെയ്യൽ പകൽ മാത്രം; മാനസിക പീഡനം പാടില്ലെന്ന് കോടതി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈകോടതി നിർദ്ദേശം. പകൽ 9 മുതല്‍ 6 വരെ മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിന്റെ പേരിൽ മാനസിക പീഡനം പാടില്ല.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ഒരാഴ്ചത്തെ കസ്റ്റഡിയിലാണ് ശിവശങ്കറിനെ വിട്ടത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നു ശിവശങ്കര്‍ കോടതിയെ ധരിപ്പിച്ചു. തനിക്ക് നടുവേദന വിട്ടുമാറിയിട്ടില്ല. ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ ധരിപ്പിച്ചു. നിരന്തരമായ ചോദ്യം ചെയ്യലും, പുലർച്ചെ വരെ നീളുന്ന ചോദ്യം ചെയ്യലും ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശിവശങ്കർ പറഞ്ഞു. ഇതിന് വിപരീതമായി
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. അഭിഭാഷകന്‍ എസ്. രാജീവാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.

2019 ഏപ്രിലില്‍ സ്വപ്നയുടെ ആവശ്യപ്രകാരം നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്നാണ് ഇ.ഡിയുടെ വാദം. ഇതു തെളിയിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് കൈവശമുണ്ടെന്നും ഇ.ഡി. പറഞ്ഞു. ഇക്കാര്യം ശിവശങ്കർ നിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →