കാഞ്ഞാര്‍: നവജാത ശിശുവിനെ പന്നിമറ്റം ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ . അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണ്ണ(26) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് അമല്‍ കുമാറിനെ (31) ഇന്നലെ (27.10.2020) അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച(25.10.2020) യാണ് നവജാത ശിശുവിനെ അപര്‍ണയും ഭര്‍ത്താവും ചേര്‍ന്ന് പന്നിമറ്റം ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയില്‍ ഉപേക്ഷിച്ചത്.അപര്‍ണ്ണയെ തൃശൂര്‍ വനിതാ ജയലിലേക്ക് കൊണ്ടുപോയി.
കാഞ്ഞാര്‍ എസ്ഐമാരായ പിടി ബിജോയി, സജി പി.ജോണ്‍ ,സിവില്‍ പോലീസ് ഓഫീസര്‍മാരായ അശ്വതി,മുജീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറ്സ്റ്റ് ചെയ്തത്. അപര്‍ണ്ണ കേസിലെ ഒന്നാം പ്രതിയാണ്.

