ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിനെതിരായ വികാരമുണ്ടാക്കിയെന്ന് ദില്ലി കോടതി. പ്രക്ഷോഭത്തിൻ്റെ പേരിൽ അറസ്റ്റിലായ ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ നടന്ന പ്രതിഷേങ്ങൾ സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നും രാജ്യത്തിനെതിരായ ഒരു അതൃപ്തി വ്യാപകമായി സൃഷ്ടിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു.
27 കാരനായ ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ഇത് രണ്ടാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൻ്റെ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തിയാണ് ആസിഫിനെ അറസ്റ്റു ചെയ്തത്.

