കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബുധനാഴ്ച (28/10/2020) രാവിലെയാണ് ജാമ്യാപേക്ഷ തളളിയത്. ഇതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ ശിവശങ്കരനെ കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത ശിവശങ്കരനെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

