കെ.എം.ഷാജിയെ വധിക്കാൻ അധോലോക സംഘം ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കിയെന്ന് യതീഷ് ചന്ദ്ര

കണ്ണൂ‍ര്‍: കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കിയെന്ന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര. പരാതിയെ തുടർന്ന് എം.എൽ.എയുടെ സുരക്ഷ വർദ്ധിപ്പിച്ചു.അന്വേഷണ പുരോഗതി എല്ലാ ദിവസവും നേരിട്ടു വിലയിരുത്തുന്നുണ്ട്.

കണ്ണൂ‍ര്‍ ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വധശ്രമം ചർച്ച ചെയ്ത വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന് കിട്ടിയ ഇമെയിലിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.കേസിൽ പരമാവധി തെളിവുകള്‍ ശേഖരിച്ച്‌ വരികയാണ്. ഇന്റലിജന്‍സ് നിരീക്ഷണം അടക്കം ശക്തമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു. എന്നാൽ വ്യക്തമാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് എസ്.പിയുടെ വെളിപ്പെടുത്തൽ.എം.എൽ.എയിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്ന തേജസിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.ഇയാളുടെ പേരിൽ മറ്റു ക്രിമിനൽ കേസുകൾ ഇല്ലെന്ന് കണ്ടെത്താനായിട്ടില്ല.പ്രതിയെന്ന് ആരോപിക്കുന്ന തേജസ് ഒളിവിലാണ്. ഇയാളെ അറസ്റ്റു ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും എസ്.പി. വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →