വയനാട് : മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയന്റെ അടിയേറ്റ് മരിച്ചത്. ഇയാൾ അറസ്റ്റിലായതോടെ ഇരട്ട കുട്ടികൾ അടക്കം നാലു പെണ്‍കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
26/10 /2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ സീനയെ വിജയ് മര്‍ദ്ദിക്കുകയായിരുന്നു. മദ്യലഹരിയിൽ സീനയുടെ തല പിടിച്ച് വീടിന്റെ ചുമരില്‍ ഇടിച്ചു. അതോടെ സീന അബോധാവസ്ഥയിലാകുകയായിരുന്നു.
സീനയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ സീന മരിച്ചു. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി വിജയിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
ഒരു കിലോമീറ്ററോളം കാപ്പി തോട്ടത്തിലൂടെ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് വാഹന സൗകര്യമുള്ള പാതയിലെത്താന്‍ കഴിയൂ. സീനക്ക് പരിക്കേറ്റ ഉടനെ ചികിത്സ ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു

