മറയൂര്‍: മറയൂര്‍ പാമ്പന്‍പാറയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച (25/10/2020) രാത്രിയാണ് പാമ്പന്‍പാറ സ്വദേശിയുടെ ഒന്നരവയസുളള പശുവിനെ കടുവ കടിച്ചുകൊന്ന്ത്. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ നിരവധി തവണ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നതായി പറയുന്നു. . പശുവിനെ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
ഇവിടങ്ങളില്‍ മേയാന്‍ വിടുന്ന പശുക്കള്‍ എന്നും തനിയെ തിരിച്ചുവരാറാണ് പതിവ് എന്നാല്‍ ഞായറാഴ്ച പശു തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പശുവിനെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ടത്
പശു ചത്ത വിവരം കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലും മൃഗാശുപത്രിയിലും അറിയിച്ചതിനെ തുടര്‍ന്ന് കെവി ബിജുവിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി പോസ്റ്റ് മോര്‍ട്ടം നടത്തി.

