ഉത്തർപ്രദേശിൽ യുവതിയുടെ മൃതദേഹം തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍, ശരീര ഭാഗങ്ങളും കഷണങ്ങളാക്കി മുറിച്ചിരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീററ്റിനടുത്തുള്ള ഒരു ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തെരുവ് നായ്ക്കള്‍ ചാക്കില്‍ നിന്ന് ശരീരഭാഗങ്ങള്‍ കടിച്ചെടുക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹം ഒരു യുവതിയുടേതാണെന്ന് പൊലീസ് ആണ് തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലാണ് ചാക്കിനുള്ളില്‍ കാണപ്പെട്ടത്.

കൊല്ലപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളാരോ ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു. തിരച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് യുവതിയുടെ തല മുറിച്ചു മാറ്റിയത്. ബാക്കി ശരീര ഭാഗങ്ങള്‍ മുറിച്ചനിലയില്‍ ചാക്കില്‍ക്കെട്ടി മാലിന്യക്കുമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →