തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ, മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. പ്രിൻസിപ്പലായ ഇ.ജി.ബാബുവിനെ ആദരിച്ചു. മഹാത്മ ഉപദേശക സമിതി അംഗം പി.പി.അജിമോൻ പൊന്നാടയും ഉപഹാരവും നൽകി ഇ.ജി.ബാബു മാഷിനെ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.ആർ.അമൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് മഹാത്മാ നടത്തിവരുന്ന സുഭാഷിതം എന്ന പ്രഭാഷണ പരമ്പരയിലെ ഇരുപത്തിനാലാമത്തെ വെബിനാറിന് ഇ.ജി.ബാബു നേതൃത്വം നൽകി.’ പാഠപുസ്തകങ്ങൾക്കപ്പുറം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വെബിനാറിലാണ് 250 ഓളം പേർ പങ്കെടുത്തു.
ചടങ്ങിൽ മഹാത്മാ സെക്രട്ടറി അഭിരാമി ജയന്ത്, ബാലവേദി പ്രസിഡണ്ട് ബേസിൽ ആന്റണി, സെക്രട്ടറി റീമ രാജു, ആർ.സി.സി.പ്രസിഡന്റ് ആർ.കൃഷ്ണാനന്ദ്, ജൂഡിൻ വർഗ്ഗീസ്, ഡിലു സാമുവൽ എന്നിവർ പങ്കെടുത്തു.
മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും
