ചികിത്സക്കെത്തിയ 18 കാരിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തു

കല്‍പ്പറ്റ: മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെ 27-10-2020 ചൊവ്വാഴ്ചയാണ് കൽപ്പറ്റ സ്വദേശിയായ പെണ്‍കുട്ടി പരാതി നൽകിയത്.

കല്‍പ്പറ്റ നഗരത്തില്‍ ഇയാള്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കല്‍ വച്ച്‌ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →