തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി റബിന്‍സ് അറസ്റ്റില്‍. ദുബായിയില്‍ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സ് അറസ്റ്റിലായത്. നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് റബിന്‍സ്. ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണിയാൾ. റബിന്‍സിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവര്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമായിരുന്നു നടപടി.

