കോഴിക്കോട്: വിദ്യാഭ്യാസ തട്ടിപ്പുകേസിലെ പ്രതിക്ക് അനർഹമായ സഹായങ്ങൾ ചെയ്തു നൽകിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.
കോഴിക്കോട് യൂണിറ്റ് ഓഫീസിൽ 26/10/20 തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വിദ്യാഭ്യാസ തട്ടിപ്പുകേസിലെ പ്രതി സിബിയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൗക്കത്തിനെ വീണ്ടും വിളിച്ച് വരുത്തിയത്.
നിലമ്പൂർ നഗരസഭ ചെയർമാനായിരിക്കെ സിബിയിൽ നിന്ന് പണം കൈപ്പറ്റി, എഫ്സിഐ ഡയറക്ടർ ആക്കുമെന്ന് പറഞ്ഞ് നിന്ന് കോഴ വാങ്ങി തുടങ്ങിയ ആക്ഷേപങ്ങളാണ് ഷൗക്കത്തിനെതിരെ ഉയർന്നിട്ടുള്ളത്. നിലമ്പൂർ സ്വദേശി സി ജി ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.

