മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് ബാധിതനായ വിവരം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അജിത് പവാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബ്രീച്ച്‌ കാന്റി ആശുപത്രിയിലേക്ക് മാറിയത്. ആശങ്ക വേണ്ടെന്നും വിശ്രമത്തിന് ശേഷം പൊതുരംഗത്ത് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് ഫലം നെഗറ്റീവ് ആയിരുന്നു. ക്വാറന്റൈനില്‍ തുടരവെ വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരികരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ പതിനാല് മന്ത്രിമാര്‍ക്കാണ് രോഗം ബാധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →