മുംബൈ: മിന്നാമിനുങ്ങുകളാൽ ‘തീ പടർന്ന’ ഒരു മരം , ഐശ്വര്യ ശ്രീധർ എന്ന മുംബൈ സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫർ ആ മരം ക്യാമറയിലാക്കി , ഒടുവിൽ 23 കാരിയായ ഐശ്വര്യയെ തേടി അപൂർവ ബഹുമതിയെത്തി , ‘വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ .
ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മുംബൈ പൻവേലി സ്വദേശിനിയായ ഐശ്വര്യ. നാഷണൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച അവാർഡ് ഷോയിൽ ഐശ്വര്യയുടെ ഫോട്ടോയ്ക്ക് ‘ലൈറ്റ്സ് ഓഫ് പാഷൻ’ എന്ന പേരാണ് നൽകിയത്. പശ്ചിമഘട്ടത്തിലെ കാടുകളിൽ നിന്നാണ് വംശനാശ ഭീഷണി നേരിടുന്ന അപൂർവ മിന്നാമിനുങ്ങുകൾ കൂട്ടമായി പ്രകാശിക്കുന്ന ഫോട്ടോ പകർത്തിയത്.