മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്​റ്റിൽ

മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്​റ്റിൽ. നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കില കോടതിയില്‍ ഹാജരാക്കും. ഇവരെ കൂടാതെ മറ്റ്​ നാല്​ പേര്‍ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത്​ വിട്ടിട്ടില്ല.

സാവദാന്‍, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച നടിയാണ് പ്രീതിക. ​ ബോളിവുഡ് നടൻ സുശാന്ത്​ സിങ്​ രജ്​പുതിൻ്റെ
ആത്മഹത്യയെ തുടർന്ന് മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്​ പ്രീതികയും പിടയിലായത്​. സുശാന്തിൻ്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍ പുറത്തായതോടെയാണ്​ സുശാന്തിൻ്റെ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയുടെ പങ്ക് അന്വേഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →