മുംബൈ: കങ്കണ റണാവത് അഭിനയിച്ച് 2017 ൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാവ് ഹൻസൽ മേത്ത മനസ്സു തുറന്നു. റിലീസിന് മുന്നോടിയായി നിരവധി വിവാദങ്ങളിൽ അകപ്പെട്ടു. അതിൽ പ്രവർത്തിച്ചതിന്റെ അനുഭവം വേദനാജനകമാണെന്നും താൻ മാനസികമായി തകർന്നു പോയിരുന്നുവെന്നും ഹൻസൽ പറയുന്നു.
കങ്കണ ഹൻസലിനെ നട്ടെല്ലില്ലാത്തവനും ഭീരുവും എന്ന് വിളിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൻസൽ മനസ്സ് തുറന്നത്.
” ആ സിനിമയിൽ പ്രവർത്തിച്ചത് വേദനാജനകമായ ഒരു ഓർമയാണ്. ഒരിക്കലും അത് നിർമ്മിച്ചിട്ടില്ലെന്ന് ഓർക്കാനാണ് ഞാനിന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു സംരംഭം ആവശ്യമില്ലായിരുന്നു. എന്റെ കരിയറിലെ അനാവശ്യ വ്യതിയാനമായിരുന്നു അത്. അത് എന്നെ സങ്കടപ്പെടുത്തുന്നു” ഹൻസൽ പറയുന്നു.
മാനസിക സമ്മർദ്ദം താങ്ങാനാകാതെ താൻ ചികിത്സ തേടിയിരുന്നൂവെന്നും ഹൻസൽ മേത്ത വെളിപ്പെടുത്തുന്നു.

