തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ലഭിച്ചവര്‍ക്ക് 2020 ഒക്ടോബര്‍ 27ന് രാവിലെ പത്തുമുതല്‍ 30 ന് വൈകിട്ട് 5 വരെ സ്കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് ക്വോട്ടയിലോ, സ്പോര്‍ട്ടസ് ക്വോട്ടയിലോ പ്രവേശനം നേടിയവര്‍ക്കാണ് സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്. ഒക്ടോബര്‍ 27 ന് ഇതിനെക്കുറിച്ചുളള ഒഴിവ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
ഭിന്ന ശേഷി വിഭാഗത്തിലുളളവര്‍ക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെന്റ് അനുവദിച്ചിട്ടുളളതിനാല്‍ മാറ്റത്തിന് അപേക്ഷിക്കാനാവില്ല. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.hscap.kerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയും. അപേക്ഷ ശരിയായി സമര്‍പ്പിക്കാത്തതിനാല്‍ ഇതുവരെയും അലോട്ട്മെന്റ് സമര്‍പ്പിക്കാത്തവര്‍ക്ക് അപേക്ഷിക്കാന്‍ നവംബര്‍ 2 മുതല്‍ വീണ്ടും അവസരമുണ്ട്.
പല സ്കൂളുകളിലും മാനേജ്മെന്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിന് അവസരം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

