ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30 ന് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സര്‍വ്വീസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ വിമാന സര്‍വ്വീസാണിത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വുഹാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ച സാഹചര്യത്തിലാണ് വിമാന സര്‍വ്വീസ് നടത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
ഡല്‍ഹിയില്‍ നിന്നും ചൈനയിലെ ഗ്വാങ്ഷോയിലേക്ക് ദൗത്യത്തിന്റെ ഭാഗമായി വിമാന സര്‍വ്വീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് ഈ വിമാന സര്‍വ്വീസ് റദ്ദാക്കുകകയായിരുന്നു. ഇതിന് പിന്നാലെയാണ് വുഹാനിലേക്ക് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചത്.

