കാബൂള്‍: കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 18 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഫ്ക്കാനിസ്ഥാന്റെ തലസ്ഥാനമാണ് കാബൂള്‍. ശനിയാഴ്ച (24.10.2020) ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിക്കുകയും ചെയ്തു. സ്ഫോടകവസ്തു ശരീരത്തില്‍ ഘടിപ്പിച്ച ചാവേര്‍ വിദ്യാഭ്യാസ സ്ഥാപനത്തിനുളളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിച്ചറിഞ്ഞു . ഇതോടെ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

