ന്യൂഡല്‍ഹി: ബ്രിട്ടണിലെ എന്‍ജിനീയറിങ് മേഖലയിലെ അതികായരായ വിദഗ്ദ്ധ എഞ്ചിനീയറിംഗ് വിഭാഗം നല്‍കുന്ന 2020 ബ്രൂണല്‍ മെഡല്‍ ഇന്ത്യന്‍ നിര്‍മ്മിത ഡാമായ മാംഗ്‌ദേച്ചു ജലവൈദ്യുത പദ്ധതിക്ക്. ഭൂട്ടാനില്‍ മാംഗ്‌ദേച്ചു ജലവൈദ്യുത പദ്ധതി ഇന്ത്യയിലെ എഞ്ചിനീയര്‍ സംഘമാണ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. 2010 ഏപ്രിലിലാണ് മംഗദേച്ഛു ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറില്‍ ഇന്ത്യയും ഭൂട്ടാനും ഒപ്പുവെച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഞ്ചിനീയറായിരുന്ന ഇസാംബാര്‍ഡ് കിങ്ഡം ബ്രൂണലിന്റെ പേരിലാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒക്ടോബര്‍ 5നാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. 2019 ഓഗസ്റ്റ് 17-ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും ചേര്‍ന്നാണ് 720 മെഗാവാട്ട് ശേഷിയുള്ള മാംഗ്‌ദേച്ചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിര്‍ണായകമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയും പ്രവര്‍ത്തനവും ഈ പദ്ധതിയിലൂടെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.