സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കുന്ന കാര്യം പരിഗണനയില്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിര്‍മാണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ സാധ്യത വിശദീകരിച്ച്‌ നിയമമന്ത്രി എ. കെ ബാലന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി . സിബിഐയുടെ അധികാര പരിധിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് നിയമ മന്ത്രി അറിയിച്ചു. സിബിഐ അന്വേഷണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെയാണ് എതിര്‍ക്കുന്നത്.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്നത് പരിഗണനയിലാണ്.മുഖ്യമന്ത്രിയാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും എ.കെ.ബാലൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →