തൃശൂർ : ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു.939 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32,255 ആണ്. 22,903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1,016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 64 പുരുഷന്മാരും 65 സ്ത്രീകളും പത്ത് വയസിനു താഴെ 44 ആൺകുട്ടികളും 45 പെൺകുട്ടികളുമുണ്ട്.
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (23/10/2020)യിൽ 1020 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു
