വീടെന്ന സ്വപ്നം തകര്‍ത്ത അനില്‍ അക്കര എംഎല്‍എക്ക് മാപ്പില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക്

വടക്കാഞ്ചേരി : ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹ സമരം എംഎല്‍എ ഓഫീസിനു മുന്നില്‍ തുടരുന്നു. കുപ്രചാരണം നടത്തി ചരല്‍പ്പറമ്പിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയനിര്‍മാണം ഇല്ലാതാക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം തകര്‍ത്ത അനില്‍ അക്കര എംഎല്‍എക്ക് മാപ്പില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം.

17–-ാം ദിവസത്തെ സമരം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ ഗുണഭോക്താക്കളായ ചൈനാ ബസാര്‍ അരിങ്ങത്ത് സരോജിനി, കാരോര്‍ പടിഞ്ഞാറ്റില്‍ രജനി രവി, മണിത്തറ നായ്ക്കത്ത് ഉഷ, വെളപ്പായ ആഞ്ഞംകുളങ്ങര പ്രിയ, മെഡിക്കല്‍ കോളേജ് ഉത്രംകുളം കാങ്കില്‍ ഷാജി എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്. സിപിഐ എം പുഴയ്ക്കല്‍ ഏരിയ കമ്മിറ്റിയംഗം വി ആര്‍ സന്തോഷ്, സിഐടിയു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ എം മൊയ്തു, ഡിവൈഎഫ്‌ഐ അവണൂര്‍ മേഖലാ പ്രസിഡന്റ് എ ആര്‍ ശരത്ത് എന്നിവര്‍ പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം