ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും സജീവമാകും

ബിഹാർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സജീവമാകാൻ ധാരണ. 23 -10 -2020 വെള്ളിയാഴ്ച മുതൽ പ്രചാരണങ്ങളിൽ കൂടുതൽ സമയം പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതനത്ത് നടക്കും. പതിനൊന്നരയ്ക്ക് ഗയയിലെ ഗാന്ധി മൈതാനത്തും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭാഗല്‍ പൂരിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →