ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിച്ചതിനു ശേഷം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്മെൻ്റ് കൗൺസിലിലേക്ക് (എൽ എ എ ഡി സി ) 22/10/20 വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് .
യഥാർത്ഥ നിയന്ത്രണ രേഖയിലെ ചുഷുൽ, നിയോമ നിയോജകമണ്ഡലങ്ങളിൽ യഥാക്രമം 74.70, 82.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ (83.59 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയത് സ്കൂ-മർക്ക നിയോജകമണ്ഡലത്തിലാണ്.
26 സീറ്റുകളിലേക്ക് 94 സ്ഥാനാർത്ഥികളുണ്ട്. മുഴുവൻ സീറ്റുകളിലും ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ആം അദ്മി പാർട്ടി (ആം ആദ്മി) 19 സ്ഥാനാർത്ഥികളെയും നിർത്തി. 23 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.

