മുല്ലപ്പള്ളിയുടെ തട്ടകത്തിൽ ജമാഅത്തെ ഇസ്ലാമി– യുഡിഎഫ് സഖ്യം

കോഴിക്കോട് : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകമായ അഴിയൂർ പഞ്ചായത്തിലും ജമാഅത്തെ ഇസ്ലാമി– യുഡിഎഫ് സഖ്യത്തിന് ധാരണയായി. ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന പാർട്ടിയുമായി യു ഡി എഫ് പരസ്യ സഖ്യത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടിക്ക് ആകെയുള്ള 17 വാര്‍ഡുകളില്‍ ഒരു സീറ്റ് നല്‍കും. മറ്റ് വാര്‍ഡുകളില്‍ ആര്‍എംപി – –-യുഡിഎഫ് സ്ഥാനാര്‍ഥികളെയായിരിക്കും വെല്‍ഫെയര്‍ പാർട്ടി പിന്തുണക്കുക. തീരുമാനിച്ചതനുസരിച്ച് ഏഴ് സീറ്റുകളില്‍ വീതം കോണ്‍ഗ്രസും മുസ്ലിംലീഗും മത്സരിക്കും. രണ്ട് സീറ്റ് ആര്‍എംപിക്കും ഒന്ന് വെല്‍ഫെയര്‍ പാർട്ടിക്കും നൽകും
തീരുമാനത്തിന് യുഡിഎഫ് ഉന്നത നേതൃത്വത്തിന്റെ അനുമതിയുണ്ടെന്ന് കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →