ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പി കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്റ്
ജയ് വിജയ് സിങ് (58) റോഡപകടത്തില്‍ മരിച്ചു. ബി.ജെ.പിയുടെ ജില്ലാ യൂണിറ്റ് മുന്‍ പ്രസിഡന്റായിരുന്നു.
20-10-2020 ബുധനാഴ്ച രാത്രി പ്രയാഗ്രാജിന് സമീപം ബേഡി പുലിയയിൽ നടന്ന അപകടത്തിലാണ് മരണം. പാര്‍ട്ടിയുടെ പരിശീലന പരിപാടി കഴിഞ്ഞ് സ്വദേശമായ ചൗരയിലേക്ക് മടങ്ങുകയായിരുന്ന ജയ് സിങ് സഞ്ചരിച്ച എസ്.യു.വി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ് വിജയ് സിങ്ങിനെ പ്രയാഗ്രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. അപകടത്തില്‍ മകന്‍ രാംഫലിനും പരിക്കേറ്റു.

