കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ വരുത്തുന്ന അനാസ്ഥയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടി പൊലീസില്‍ പരാതി നല്‍കി.
ആലുവ കുന്നുകര സ്വദേശി ജമീലയുടെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണ് എന്നാരോപിച്ച് മകനാണ് പരാതി നല്‍കിയത്. ഇതോടെ പൊലീസില്‍ പരാതി നല്‍കിയവരുടെ എണ്ണം മൂന്നായി.
ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബവും ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബവും നേരത്തെ പരാതി നല്‍കിയിരുന്നു.

